ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 12 ഫെബ്രുവരി 2023 | #News_Highlights

● തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28,000 കടന്നു. അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഒരു വൃദ്ധയെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു.

● ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. ബംഗളൂരുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. 

● റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാനാവാത്ത അവശ ജനവിഭാഗങ്ങൾക്ക് റേഷൻ ഉൽപ്പന്നങ്ങൾ ഓട്ടോറിക്ഷകൾ വഴി വീട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ ‘ഒപ്പം’ പദ്ധതി ആരംഭിച്ചു.

● ശക്തമായ പ്രതിഷേധത്തെയും സുപ്രീം ഇടപെടലിനെയും തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).
MALAYORAM NEWS is licensed under CC BY 4.0