#Fact_Check : കർണ്ണാടക സ്റ്റേറ് ബസ്സിലെ പ്രശ്‌നത്തിന് കേരള സ്റ്റേറ്റ് ബസ്സിന്റെ ചിത്രം, ട്രോളുകൾക്ക് മുന്നിൽ തോറ്റ് മനോരമ..

വിഷയം കർണ്ണാടക ബസ്സിന്, ചിത്രം കേരള ബസ്സിന്റേത്. കേരളത്തെ താഴ്ത്തി കെട്ടാൻ കള്ളം കാണിച്ച മനോരമ ന്യൂസിനെ നാണം കെടുത്തി സോഷ്യൽ മീഡിയ, ഒടുവിൽ ചിത്രം മാറ്റി.

കഴിഞ്ഞ ദിവസം കർണ്ണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്സിൽ യാത്രക്കാരിയുടെ സീറ്റിൽ മൂത്രം ഒഴിച്ച സംഭവത്തെ മനോരമ റിപ്പോർട്ട് ചെയ്തതിൽ ആണ് ഒറ്റ നോട്ടത്തിൽ കേരള സ്റ്റേറ്റ് ബസ്സിൽ നടന്ന സംഭവം എന്ന രീതിയിൽ വരുത്തി തീർക്കാൻ കേരളത്തിന്റെ സൂപ്പർഫാസ്റ്റ് ബസ്സിന്റെ ചിത്രമുൾപ്പെടുത്തിയത്. തലക്കെട്ടിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രംഒഴിച്ചു എന്നു മാത്രമാണ് ഉണ്ടായിരുന്നത്, തലക്കെട്ടും ചിത്രവും നോക്കിയാൽ കേരളത്തിൽ നടന്ന സംഭവം എന്ന രീതിയിൽ ആണ് വായനക്കാർക്ക് മനസ്സിലാവുക.
കേരളത്തെ സമൂഹമധ്യത്തിൽ താഴ്ത്തിക്കെട്ടാനുള്ള സ്ഥിരം പരിപാടികളിൽ ഒന്ന് മാത്രമാണ് ഇത് എന്നരീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലും കെഎസ്ആർടിസി ഫാൻ പേജുകളിലും ട്രോളുകളും വാർത്തകളും വന്നതോടെ മനോരമക്ക് ചിത്രം മാറ്റേണ്ടി വന്നു.
സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു യുവാവ്. കർണ്ണാടകയിലെ ഹൂബ്ലി ജില്ലയിലാണ് സംഭവം. വിജയ്പുരയിൽ നിന്ന് മംഗലാപുരത്തിലേക്ക് പോവുകയായിരുന്ന KA-19 F-3554 റജിസ്ട്രഷനുള്ള കർണാടക കെഎസ്ആര്‍ടിസി ബസിലാണ് 32 കാരനായ യുവാവ് മദ്യപിച്ച് സീറ്റിൽ മൂത്രമൊഴിച്ചത്.