#EARTHQUAKE : ഗുജറാത്തിൽ വീണ്ടും ഭൂചലനം.

ഗുജറാത്തിലെ രാജ്‌കോട്ടിൽ ഭൂചലനം.  റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.  ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

  എട്ട് ദിവസത്തിനിടെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ഭൂചലനമാണിത്.  ഗുജറാത്തിലെ അമ്രേലി ജില്ലയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.  റിക്ടർ സ്‌കെയിലിൽ 3.4, 3.1, 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അംറേലി ജില്ലയിലെ സവർകുണ്ഡ്‌ല താലൂക്കിലെ മിഥിയാല ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്തത്.  വ്യാഴാഴ്ച രാത്രി സൗരാഷ്ട്ര മേഖലയിലെ ഖംഭയിലും 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.  അതിനുമുമ്പ് ഫെബ്രുവരി 19 ന് ഖംഭ മേഖലയിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
  അംറേലി ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 400 ഓളം ചെറിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  സൗരാഷ്ട്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കച്ച് ജില്ലയിൽ 2001 ജനുവരിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 13,800 പേർ കൊല്ലപ്പെടുകയും 1.67 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  ഭൂചലനം ജില്ലയിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0