ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ച് കട്ടയാൽ നവചേതന ഗ്രന്ഥാലയം. #LocalNews

തടിക്കടവ് : കട്ടയാൽ നവചേതന വായനശാല & ഗ്രന്ഥാലയം സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. എ പ്രേംജിയുടെ അധ്യക്ഷതയിൽ ചിത്രകാരനും ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ശിൽപ്പി പ്രേം പി ലക്ഷ്മൺ ക്യാമ്പിന് നേതൃത്വം നൽകി. വി പി ഗോവിന്ദൻ, കെ വി ശ്രീനിവാസൻ, പി പി രമേശൻ എന്നിവർ സംസാരിച്ചു.സി കെ അജീഷ് സ്വാഗതവും പി കെ സുരേഷ് നന്ദിയും പറഞ്ഞു.