തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. ന്യൂറോ സർജറി വിഭാഗത്തിലെ വനിതാ പിജി ഡോക്ടറെയാണ് രോഗിയുടെ ബന്ധു മർദിച്ചത്. രോഗി മരിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധു ഡോക്ടറെ തള്ളിയിട്ട് വയറ്റിൽ ചവിട്ടുകയായിരുന്നു. വയറ്റിൽ ചവിട്ടേറ്റ യുവതിയെ ഡോക്ടർ ചികിത്സയിലാണ്
സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സ തേടിയെത്തിയ രോഗിയുടെ ഭർത്താവാണ് വനിതാ ഡോക്ടറെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലർച്ചെ രോഗി മരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി പിജി ഡോക്ടർ ഈ വിവരം രോഗിയുടെ ഭർത്താവായ കൊല്ലം സ്വദേശി സ്വദേശി സെന്തിൽ കുമാറിനോട് പറഞ്ഞപ്പോഴായിരുന്നു ആക്രമണം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.