എറണാകുളം : മോഷ്ടിച്ച ബൈക്ക് നന്നാക്കാൻ ബൈക്ക് ഉടമയുടെ വർക്ക് ഷോപ്പിലെത്തിയ മോഷ്ടാവ് പിടിയിൽ. എറണാകുളം കോമ്പാറ പുതുലാളിപ്പറമ്പിൽ വീട്ടിൽ അശ്വിൻ രാജേന്ദ്രൻ (22) ബൈക്ക് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായി.
കാക്കനാട് പുളിക്കില്ലം ഈസ്റ്റ് റോഡിലെ വീട്ടിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. തകരാറിലായ ബൈക്ക് നന്നാക്കാൻ ഉടമയുടെ വർക്ക്ഷോപ്പിൽ പോയതായിരുന്നു അശ്വിൻ. ഉടമ യുവാവിനെ തടഞ്ഞുനിർത്തി തൃക്കാക്കര പോലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.