#STARCARE_HOSPITAL : ഹൃദയാരോഗ്യം സംരക്ഷിക്കാം : സ്റ്റാർകെയറിന്റെ ദി ആർട്ട് ഓഫ് ഹെൽത്തി ലൈഫിനു തുടക്കമായി.

കോഴിക്കോട് : ഹൃദയാരോഗ്യ ദിനത്തിൽ സ്റ്റാർകെയർ കാർഡിയോളജി വിഭാഗം വിഭാവനം ചെയ്യുന്ന ഹാർട്ടിസ്റ്റ് - ദി ആർട്ട് ഓഫ് ഹെൽത്തി ലൈഫ് കാർഡിയാക് വെൽനസ് ക്ലിനിക്കിന്റെ ഔപചാരിക ഉത്‌ഘാടനം ബഹുമാന്യനായ തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ ഓൺലൈനിൽ നിർവഹിച്ചു. മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനായി സമയബന്ധിതമായ പരിശോധനകൾക്കും ചികിത്സയ്ക്കും ഒപ്പം നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ട ഭക്ഷണ, വ്യായാമ, ജീവിത ശൈലി ചിട്ടകൾ ബോധവത്കരിക്കുന്നതിനും പരിശീലിപ്പിക്കുന്നത്തിനും ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിയാണ് ഹാർട്ടിസ്റ്റ് - ദി ആർട്ട് ഓഫ് ഹെൽത്തി ലൈഫ്.
 കാർഡിയോളജി വിഭാഗത്തോടൊപ്പം ഫിസിയോ തെറാപ്പി, ഡയറ്ററി വിഭാഗം, കൗൺസിലിംഗ്, ഫിറ്റ്നസ് ട്രെയിനിംഗ് തുടങ്ങിയ വിഭാഗങ്ങളുടെ സമ്പൂർണ്ണ പിന്തുണയും സഹകരണവും ഈ പദ്ധതിയിലുണ്ട്. സ്റ്റാർകെയറിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് ഈസ ആണ് ഈ പദ്ധതിയുടെ അമരക്കാരൻ. വെൽനെസ്സ് ക്ലിനിക്കിന്റെ ലോഗോ പ്രകാശനം, 1999 രൂപയ്ക്ക് കൺസൽട്ടേഷനും ടെസ്റ്റുകളും ECHO, TMT ഉൾപ്പടെയുള്ള പരിശോധനകളും ഉൾപ്പടെ സമ്പൂർണകാർഡിയാക് ചെക്കപ്പ് നൽകുന്ന ഹൃദയരക്ഷ പാക്കേജിന്റെ ഉത്‌ഘാടനം, തിരഞ്ഞെടുക്കപ്പെട്ട 50 രോഗികൾക്ക് സൗജന്യ കാർഡിയാക് പരിശോധനയ്ക്ക് അവസരം നൽകുന്ന ഹൃദ്യം കാർഡിയാക് ചെക്കപ്പ് ക്യാമ്പിന്റെ ഉദ്ഘാടനം, ഹൃദയാഘാതം നേരിട്ട 95 വയസുള്ള സ്ത്രീരോഗിയെ ആൻജിയോപ്ലാസ്റ്റിയിലൂടെ ഭേദപ്പെടുത്തിയത് വിശദീകരിക്കുന്ന വീഡിയോയുടെ പ്രകാശനം എന്നിവ ചടങ്ങിൽ നിര്വഹിക്കപ്പെട്ടു. സ്റ്റാർകെയർ സി.ഇ.ഒ സത്യ, ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അബ്ദുള്ള ചെറയക്കാട്ട്, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് ഈസ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫവാസ് എം, ഡെർമ്മറ്റോളജിസ്റ്റ് ഡോ. ഫിബിൻ തൻവീർ, ഫിസിയോതെറാപ്പിസ്റ്റ് ശബരീഷ്, ഫിറ്റ്നസ് ട്രെയിനർ ആകാശ് ബിനു തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0