#MANGARA BRIDGE : മംഗരയുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്, പാലം പ്രവർത്തി ഉദ്ഘാടനം നവംബർ 09 -ന്.

ആലക്കോട് : കണ്ണൂർ ജില്ലയിലെ  മലയോര ഗ്രാമമായ മംഗരയുടെ ചിരകാല ആവശ്യം യാഥാർഥ്യംആകുന്നു, മംഗര പുഴയ്ക്ക് ഇരു വശത്തുമായി പടർന്നു കിടക്കുന്ന മംഗര ഗ്രാമത്തെ പരസ്പരം ബന്ധിപ്പിക്കുവാൻ 11 മീറ്ററോളം വീതിയിൽ റോഡും നടപ്പാതയും ഉൾപ്പടെയുള്ള പാലമാണ് യാഥാർഥ്യംആകുന്നത്.
നവംബർ 9 ന് പ്രവർത്തി ഉദ്ഘാടനം തളിപ്പറമ്പ് എംഎൽഎ ബഹു. എംവി ഗോവിധൻ മാസ്റ്റർ നിർവഹിക്കും. പരിപാടിക്ക് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു.
മുൻ വർഷങ്ങളിൽ പാലം അനുവധിച്ചുവെൻകിലും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉള്ള മിനിമം പ്രൊജക്റ്റ് തുക അല്ലാത്തതിനാൽ നീണ്ടു പോവുകയായിയുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0