തടിക്കടവ് : ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി, തടിക്കടവ് ഗവ.ഹൈസ്കൂൾ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എന്നിവ കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് സെൻ്ററുമായി സഹകരിച്ച് സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. 9 വനിതകൾ ഉൾപ്പടെ 47 പേർ രക്തം ദാനം ചെയ്തു.
തടിക്കടവ് ഗവ.ഹൈസ്കൂളിൽ നടന്ന സന്നദ്ധ രക്ത ദാന ക്യാമ്പ് ചപ്പാരപ്പടവ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു.
ഗ്രാമപഞ്ചായത്ത് അംഗം ആൻസി സണ്ണിയുടെ അധ്യക്ഷതയിൽ ചപ്പാരപ്പടവ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ ശങ്കർ ഉദ്ഘാടനം ചെയ്തു.ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.കെ.ബി ഷഹീദ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം മനു തോമസ്, എസ് എം സി ചെയർമാൻ ബേബി തറപ്പേൽ, സീനിയർ അസിസ്റ്റൻ്റ് ആർ എസ് സുബ, ബി ഡി കെ ജില്ലാ പ്രസിഡൻ്റ് അജീഷ് തടിക്കടവ്, ജില്ലാ കമ്മിറ്റി അംഗം അനൂപ് സുശീലൻ, താലൂക്ക് പ്രസിഡൻ്റ് മൻസൂർ മുഹമ്മദ്, എയ്ഞ്ചൽസ് വിംഗ് താലൂക്ക് ജനറൽ സെക്രട്ടറി വിജി വിനോദ്, ജില്ലാ കമ്മിറ്റി അംഗം നീന ഐവിയറ്റ്, അനിത രാജീവ്, അക്ഷയ് കൊളച്ചേരി, റഷീദ് നെടുവോട് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വിൻസൻ്റ് രാജു സ്വാഗതവും സ്കൗട്ട് മാസ്റ്റർ എൻ ബിജുമോൻ നന്ദിയും പറഞ്ഞു.