#Rishi_Sunak : ബ്രിട്ടനെ ഇനി ഇന്ത്യൻ വംശജൻ ഭരിക്കും.

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു.  ചരിത്രത്തിലാദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്നത്.  ഇന്ത്യൻ സമയം വൈകിട്ട് നാലിന് ശേഷമായിരുന്നു ചടങ്ങ്.
  ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചുമതലകൾ പൂർത്തിയാക്കിയ ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
  താൻ ഐക്യത്തോടെ രാജ്യത്തെ നയിക്കുമെന്ന് ചുമതലയേറ്റ ശേഷം ബ്രിട്ടനെ അഭിസംബോധന ചെയ്യവെ റിഷി സുനക് പറഞ്ഞു.  ജനങ്ങളോടുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കും.  രാജ്യത്ത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്നും നിർണായക തീരുമാനങ്ങൾ എടുക്കുമെന്നും ഋഷി പറഞ്ഞു.
  കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനാക്ക് എന്ത് പദ്ധതികളാണ് ആവിഷ്‌കരിക്കുകയെന്ന് ലോകം ഉറ്റുനോക്കുകയാണ്.  സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ സ്ഥിരതയും ഐക്യവും വേണമെന്ന് ഇന്നലെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച ശേഷം പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത റിഷി സുനക് പറഞ്ഞു.
  ഋഷി സുനക് ഒരു സാമ്പത്തിക വിദഗ്ധൻ കൂടിയാണ്.  പ്രായം 42 വയസ്സ്.  200 വർഷത്തിനിടെ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്.