#Ladiesfinger#Healthbenefits#Health : വെണ്ടയ്ക്ക തിന്നുന്നവരുടെ ശ്രദ്ധയ്ക്ക്! ഇത് നിങ്ങൾ അറിയാതെ പോകരുത്...

കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, നാരുകൾ എന്നിവയാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് വെണ്ട, വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവയും നാരുകളും അടങ്ങിയതിനാൽ ദഹനത്തിന് നല്ലതാണ്. എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താൻ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും വെണ്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ എയ്‌ക്കൊപ്പം ബീറ്റാ കരോട്ടിൻ, സാന്തൈൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചശക്തി കൂടാൻ നല്ലതാണ്. മുറിവുകളും ചുളിവുകളും പാടുകളും പ്രത്യക്ഷപ്പെടാതെ ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വെണ്ടയ്ക്ക് കഴിയും.
വെണ്ടയിലെ മ്യൂസിലാജിനസ് ഫൈബർ ദഹന ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് വയറ്റിലെ അൾസർ തടയാൻ സഹായിക്കുന്നു, ഇത് ആമാശയം പൂർണ്ണമായും വൃത്തിയാക്കുന്നു. ദഹനത്തിനായി കുടലിലൂടെ ഭക്ഷണത്തിന്റെ ചലനം സുഗമമാക്കുന്നു.

വെണ്ടയിലെ ലയിക്കാത്ത നാരുകൾ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്. ഇത് മലബന്ധം, ഗ്യാസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വെണ്ടയിലെ പോഷകങ്ങൾ കുടലിലെ സൗഹൃദ ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പിനെ പുറന്തള്ളാനും ഇത് സഹായിക്കുന്നു. വെണ്ടയ്ക്കയിലെ നാരുകൾ ചെറുകുടലിൽ പഞ്ചസാരയുടെ ആഗിരണത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു.
വെണ്ടയിൽ വിറ്റാമിൻ എയും ബീറ്റാ കരോട്ടിൻ, സാന്തൈൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. 
ആരോഗ്യമുള്ള ചർമ്മത്തിന് വിറ്റാമിൻ എ അത്യാവശ്യമാണ്.

വെണ്ടയിലെ വിറ്റാമിൻ സി രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു. വൈറ്റമിൻ സി രോഗങ്ങളോടും അന്യ പദാർഥങ്ങളോട്  പോരാടുന്നതിനും രക്തക്കുഴലുകളുടെ രൂപവത്കരണത്തെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു . ജലദോഷം, ചുമ എന്നിവയെ ചെറുക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു. വെണ്ടയിലെ സോഡിയവും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രക്തം കട്ടപിടിക്കുന്നതിനും ആർട്ടീരിയോസ്ക്ലെറോസിസിനുമുള്ള സാധ്യത കുറയ്ക്കുന്നു. വെണ്ടയിലെ വെള്ളത്തിൽ ലയിക്കുന്ന നാരുകൾ രക്തത്തിലെ സെറം അളവ് വർദ്ധിപ്പിക്കുന്നു. കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വിവിധ ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.