#Banana_Health_Benefits : ശരീരഭാരം കുറയ്ക്കാൻ വാഴപ്പഴത്തിന് കഴിയുമോ?

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗമാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കാനോ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനോ ശ്രമിക്കുകയാണെങ്കിൽ, വാഴപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. നാരുകൾ അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഒരു വാഴപ്പഴത്തിൽ 110 കലോറി അടങ്ങിയിട്ടുണ്ട്.

ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ഫൈറ്റോകെമിക്കലുകൾ, നാരുകൾ എന്നിവ ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. "നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയുൾപ്പെടെ ഒന്നിലധികം പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് വാഴപ്പഴം," പിഎ ഫൗണ്ടേഷനിലൂടെ ഒരു ഫിസിഷ്യൻ അസിസ്റ്റന്റും ന്യൂട്രീഷ്യൻ ഔട്ട്റീച്ച് ഫെലോയുമായ ചെൽസി ടെർസാവിച്ച് പറയുന്നു. ഫൈബർ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നമ്മൾ കഴിക്കുന്ന കലോറിയുടെ ആകെ അളവിൽ കുറവുണ്ടാക്കുന്നു.

ഒരു വാഴപ്പഴത്തിൽ നാലിരട്ടി പ്രോട്ടീൻ, ഇരട്ടി കാർബോഹൈഡ്രേറ്റ്, മൂന്നിരട്ടി പൊട്ടാസ്യം, ഇരട്ടി വിറ്റാമിൻ സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുണ്ട്. എന്തിനധികം, ഒരു ഇടത്തരം വാഴപ്പഴത്തിൽ 100 ​​കലോറിയിൽ താഴെ മാത്രമേ അടങ്ങിയിട്ടുള്ളൂ. വിറ്റാമിൻ ബി 6 ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം ശരീരത്തെ സ്വാഭാവികമായി ഉറക്ക ഹോർമോൺ മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

വാഴപ്പഴത്തിന് പ്രോ-ബയോട്ടിക് ഗുണങ്ങളുണ്ട്. ഇവ ശരീരത്തിൽ നല്ല ബാക്ടീരിയകൾ വളരാൻ സഹായിക്കുന്നു. ഈ ബാക്ടീരിയകൾ നാം കഴിക്കുന്ന ഭക്ഷണം ആഗിരണം ചെയ്യുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. തന്മൂലം അടിവയറ്റിലും അരക്കെട്ടിലും തടി കുറയും. വാഴപ്പഴത്തിലെ വിറ്റാമിൻ ബി അധിക കൊഴുപ്പ് ഉൽപ്പാദിപ്പിക്കുന്ന ജീനുകളെ നിർജ്ജീവമാക്കുന്നു.

വാഴപ്പഴത്തിലെ നാരുകൾ ശരീരഭാരം കുറയ്ക്കാനുള്ള ഒരു പ്രധാന ഭാഗമാണ്. ഉയർന്ന അളവിൽ നാരുകൾ കഴിക്കുന്നത് ശരീരഭാരം 30% വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ആളുകൾ ദിവസവും രണ്ടോ അതിലധികമോ പഴങ്ങൾ കഴിക്കണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.