Selfy With Dead Body : മരണവീട്ടിലെ ചിരി ഫോട്ടോ, യാഥാർഥ്യം മറ്റൊന്നാണ്.. നിങ്ങൾ ഇനിയും അനാവശ്യമായി വിമർശിക്കരുത് ..

മരണവീട്ടില്‍ മൃതദേഹത്തിന്  മുന്നില്‍ നിന്ന് ചിരിച്ചുകൊണ്ട് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ കുടുംബക്കാര്‍ക്കെതിരെ സൈബര്‍ ആക്രമണം. ‘നടുവിൽ ഉള്ളത് ബർത്ത്ഡേ കേക്ക് അല്ല, മരണവീടാണ് എന്ന ബോധമുണ്ടാവണം’ എന്ന തരത്തിലാണ് ഫോട്ടോയ്ക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.
 കോട്ടയം മല്ലപ്പള്ളി സ്വദേശി 95 വയസ്സുള്ള മറിയാമ്മയാണ് നിര്യാതയായത്. ,പരേതനായ വൈദികന്‍ പി.ഒ വര്‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മ. കുടുംബാംഗങ്ങള്‍ക്കൊപ്പം അന്നെടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

 ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് മരിച്ചയാള്‍ സ്വര്‍ഗത്തില്‍ പോകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെ പോകുന്നതിന് സന്തോഷകരമായ യാത്രയയപ്പ് കൊടുക്കാം എന്നാണ് തീരുമാനിച്ചതെന്ന് കുടുംബാംഗമായ ഡോ. ഉമ്മന്‍ പി. നൈനാന്‍ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0