തിരുവനന്തപുരം : ശനിയാഴ്ച (06 ആഗസ്റ്റ് 2022) -ന് നടക്കുന്ന ഹയർ സെക്കന്ററി തല പിഎസ്‌സി പരീക്ഷകളിൽ സംസ്ഥാന തലത്തിൽ മാറ്റമില്ല, ആലപ്പുഴ ജില്ലയിലെ മൂന്ന് സ്‌കൂളുകളിലെ ഉദ്യോഗാർത്ഥികൾക്ക് മാത്രം പരീക്ഷ മൂന്നാം ഘട്ടത്തിലേക്ക് മാറ്റി വച്ചു, കൂടാതെ തൃശ്ശൂർ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രം മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. സംസ്ഥാനത്തെ മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
ആലപ്പുഴ ജില്ലയിലെ മാറ്റം.
ഗവ. ഹയർ സെക്കന്ററി, ബുധനൂർ ചെങ്ങന്നൂർ, സെന്റ്. മേരീസ് ഹയർസെക്കന്ററി സ്ക്കൂൾ ചമ്പക്കുളം, നായർ സമാജം ഹയർ സെക്കന്ററി സ്ക്കൂൾ നെടുമുടി എന്നീ സ്‌കൂളുകളിൽ പരീക്ഷ എഴുതേണ്ട ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ മാറ്റി, മൂന്നാം ഘട്ടത്തിൽ 17 സെപ്റ്റംബർ 2022 -ന് നടത്തും.
തൃശ്ശൂർ ജില്ലയിലെ മാറ്റം.
തൃശ്ശൂർ എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ നാട്ടികയിൽ പരീക്ഷ എഴുതേണ്ടുന്ന രജിസ്റ്റർ നമ്പർ 201144 മുതൽ 201443 വരെ യുള്ള ഉദ്യോഗാർത്ഥികൾക്ക് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ ആയിരിക്കും പുതിയ പരീക്ഷാ കേന്ദ്രം.
സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നതിനാൽ ആണ് ഈ മാറ്റങ്ങൾ വരുത്തിയത് എന്ന് പിഎസ്‌സി വൃത്തങ്ങൾ അറിയിച്ചു.