#കാലവർഷം കനത്ത് തന്നെ, 10 ജില്ലകൾ #റെഡ്_അലർട്ടിൽ.. | #RED_ALERT #SOS IN #KERALA DUE TO #HEAVY_RAIN.

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് 
ശക്തമായ മഴ തുടരുന്നു. 10 ജില്ലകളിൽ റെഡ് അലെർട്ട്  പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചത്. നാലിടത്ത് ഓറഞ്ച് അലർട്ടും നിലവിലുണ്ട്. 
കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഒഴികെ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.

ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധിയായിരിക്കും. കേരള, എംജി, കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു.
MALAYORAM NEWS is licensed under CC BY 4.0