ജൂലൈ അഞ്ച് വരെ ഒറ്റപ്പെട്ട കനത്ത മഴ; ഇന്ന് തിരുവനന്തപുരം ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്. | Weather Updates Kerala.

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിച്ചു, ജൂലൈ അഞ്ച് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം, മഴ ഇടിമിന്നലോട് കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.

 തിരുവനന്തപുരം ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 ജൂലൈ 3 മുതൽ ജൂലൈ 5 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

 കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ ജൂലൈ 4 വരെ കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0