ആലപ്പുഴ : ഞായറാഴ്ച സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മണ്ണഞ്ചേരിക്കടുത്ത് അപ്പൂരു സ്വദേശി അമ്പാടി കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയിൽ സംഘർഷം സൃഷ്ടിച്ചതിന് മറ്റൊരു കേസിലും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കാലിന് അസുഖം ബാധിച്ച് ചികിത്സ തേടിയാണ് കണ്ണൻ ആശുപത്രിയിലെത്തിയത്. വനിതാ ഡോക്ടർ പരിശോധിച്ചപ്പോൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പകർത്തിയ പോലീസിനെ ഭീഷണിപ്പെടുത്തുകയും ഇയാൾ ആശുപത്രിയിൽ അക്രമം സൃഷ്ടിക്കുകയും ചെയ്തു.
പിന്നീട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. നേരത്തെയും ഇയാൾക്കെതിരെ സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാൾ മയക്കുമരുന്നിന് അടിമയാണോ എന്നും അന്വേഷിക്കുന്നുണ്ട്.
തുടർ നടപടികൾക്കായി ആളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.