മരുമകന്റെ കഞ്ചാവ് കൃഷി, വിവാദമായപ്പോൾ ബിജെപി പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്റിന്റെ സ്ഥാനം തെറിച്ചു.
സ്വയം രാജി വച്ചു എന്ന് ഫേസ്‌ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം മലയിൻകീഴ് വീട്ടിൽ സന്തോഷിന്റെ മരുമകൻ രഞ്ജിത്ത് (33) കഞ്ചാവ് ചെടികൾ വളർത്തിയതിന് അറസ്റ്റിലായി.
സന്തോഷിന്റെ വീടിന്റെ മുകൾനിലയിൽ താമസിച്ചിരുന്ന രഞ്ജിത്ത് പച്ചക്കറികൾക്കിടയിൽ നിരോധിത ചെടി നട്ടുവളർത്തുകയായിരുന്നു. വീട്ടിൽ നിന്ന് 2 പ്ലാസ്റ്റിക് ചാക്കുകളിലായി വളർത്തിയ 17 കഞ്ചാവ് തൈകൾ ഷാഡോ പൊലീസ് സംഘം പിടിച്ചെടുത്തു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മലയിൻകീഴ് ഡിവിഷനിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി സന്തോഷ് മത്സരിച്ച് തോറ്റിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.