കോവിഡ് - 19 കേസുകളിൽ വീണ്ടും വർദ്ധനവ്. മാസ്‌ക്ക് ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞത് വൈറസ്‌ വേഗത്തിൽ പകരാൻ കാരണമാകുന്നു എന്ന് റിപ്പോർട്ട്. | CoViD Cases Increased Again.

തിരുവനന്തപുരം : രാജ്യത്താകെയും കേരളത്തിലും വെള്ളിയാഴ്ചയും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി.  
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3253 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏഴ് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.  മരിച്ചവരിൽ നാല് പേർ കോട്ടയം സ്വദേശികളും മൂന്ന് പേർ എറണാകുളം സ്വദേശികളുമാണ്.  വെള്ളിയാഴ്ച ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ് (841).  തിരുവനന്തപുരത്ത് 641 കേസുകളും കോട്ടയത്ത് 409 കേസുകളും റിപ്പോർട്ട് ചെയ്തു.

കോവിഡ് നിയന്ത്രണത്തിന് പൊതു ജനങ്ങളിൽ മുൻപുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ലാത്തത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മാസ്ക്കിന്റെ ഉപയോഗം കുറഞ്ഞതും മാസ്‌ക്ക്, സാനിറ്റയ്സർ എന്നിവ ഉപയോഗിക്കാത്തതും കൂടുതൽ ആളുകളിലേക്ക് വൈറസ് ബാധ പകരാൻ കാരണമാകുന്നു. ഇപ്പോൾ ഉള്ള കണക്കുകളെക്കാൾ കൂടുതലാണ് യഥാർത്ഥ കണക്കുകൾ എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
സാധാരണ പണി എന്നപോലെ ചികിൽസിക്കുന്നതും, കോവിഡ് ടെസ്റ്റ് ചെയ്യാത്തതും യഥാർത്ഥ കണക്കുകൾ പുറത്തു വരുന്നതിന് തടസ്സമാകുന്നു. മ്യൂട്ടേഷൻ വന്ന വൈറസ് പകരുന്നത് ഇക്കാരണങ്ങൾ എല്ലാം കൊണ്ടു തന്നെ കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിൾക്ക് കാരണമാകാനും സാധ്യതയുണ്ട്.

പ്രിയ മലയോരം ന്യൂസ് വായനക്കാർ മുൻപുണ്ടായിരുന്ന അതേ ഗൗരവത്തോടെ മാസ്‌ക്ക്, സാനിടിറ്റയ്സർ, സാമൂഹിക അകലം എന്നിവയുടെ കാര്യത്തിൽ പഴയ ജാഗ്രത കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
MALAYORAM NEWS is licensed under CC BY 4.0