നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ നിന്ന് കവർന്നത് പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ സ്വർണ്ണവും പണവും. 300 പവൻ സ്വർണവും 1 കോടി രൂപയും കവർന്നെന്നായിരുന്നു പരാതി. പ്രതിയായ ലിജേഷ് വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് മോഷണ മുതൽ സൂക്ഷിച്ചത്. 400 പവനോളം സ്വർണ്ണവും 1 കോടി 28 ലക്ഷത്തോളം രൂപയുമാണ് കണ്ടെത്തിയത്. കീച്ചേരിയിൽ മുമ്പ് നടത്തിയ കവർച്ച തെളിയാത്തതാണ് സമാന രീതിയിൽ വീണ്ടും മോഷണം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.