Payyavoor News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Payyavoor News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കല്യാണം ക്ഷണിക്കാന്‍ എത്തി; നായ കുരച്ച് ചാടി, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണു. # Kannur



കണ്ണൂർ
: പയ്യാവൂരിൽ  വിവാഹം ക്ഷണിക്കാൻ വന്നയാൾ അയൽവാസിയുടെ കിണറ്റിൽ വീണു. വെമ്പുവയിലെ കൊയാടൻ രാജൻ (60) കിണറ്റിൽ വീണു കൈക്ക് പരിക്കേറ്റു. മുറ്റത്ത് കെട്ടിയിരുന്ന നായ കുരച്ചപ്പോൾ ഭയന്ന് കാൽ വഴുതി അടുത്തുള്ള കിണറ്റിൽ വീണു.

തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. വീടിന്റെ മുറ്റത്താണ് കിണർ. സ്വകാര്യ കിണറാണെങ്കിലും നായ കുരച്ചപ്പോൾ, കിണറിന് മുകളിൽ കയറുകയായിരുന്ന രാജൻ കാൽ വഴുതി വീണു. നാലടിയോളം വെള്ളമുള്ള കിണറിലേക്കാന് രാജന്‍ വീണത് .

ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തി രാജനെ രക്ഷപ്പെടുത്തി. പ്രഥമശുശ്രൂഷ നൽകിയ ശേഷം പയ്യാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 A 60-year-old man was injured when his dog barked and jumped into a well while he was attending a wedding.

പയ്യാവൂരിൽ അപകടം തുടർക്കഥയാകുന്നു; അമിത വേഗതയിൽ എത്തിയ കാർ അപകടത്തിൽ പെട്ടു. #CarAccident


പയ്യാവൂർ : മലയോര ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം അഞ്ചരയോടെ പയ്യാവൂർ ചമതച്ചാൽ ടൗണിനു സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇതിനടുത്ത് തന്നെ,  വെള്ളിയാഴ്ച രാത്രി എട്ടരയോടെയുണ്ടായ മറ്റൊരു അപകടത്തിൽ കാൽനട യാത്രികൻ മരണപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആളുകൾ ജീവൻനഷ്ടപ്പെട്ട നാല് പ്രധാന അപകടങ്ങളും നിരവധി പേർക്ക് പരിക്കേൽക്കുന്ന അപകടങ്ങളും ഈ ഭാഗത്ത് നടന്നിട്ടുണ്ട്.

മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിച്ച റോഡിന്റെ മികച്ചതായതോടെ വാഹനങ്ങൾ  വേഗത്തിൽ സഞ്ചരിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. വളവുകൾ കൂടുതലുള്ള ഈ ഭാഗത്ത് വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവായിത്തീർന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

അപകടങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വേഗത നിയന്ത്രണ ബോർഡുകളും അപകട മുന്നറിയിപ്പ് അറിയിക്കുന്ന സിഗ്നലുകളും ഇവിടെ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്ന രീതിയിൽ  നിയന്ത്രണ സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും നാട്ടുകാർപ് ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0