Honey Trap Case എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Honey Trap Case എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇൻസ്റ്റാഗ്രാം വഴി ഹണിട്രാപ്പിൽ കുടുങ്ങി; യുവാവിനെ മർദ്ദിച്ചു, ഫോണും പണവും തട്ടിയെടുത്തു, യുവതിയും സുഹൃത്തും അറസ്റ്റിൽ. #Inatagram_Honey_Trap


 ശ്രീകാര്യത്ത് ഇൻസ്റ്റാഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 19 വയസ്സുള്ള ഒരാളെ മർദ്ദിച്ച സ്ത്രീയും സുഹൃത്തും സംഭവത്തിൽ അറസ്റ്റിലായി. ശ്രീകാര്യം സ്വദേശി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരെ അറസ്റ്റ് ചെയ്തു. ജിനു (19) എന്ന യുവാവിനെയാണ് ഇവർ മർദ്ദിച്ചത്.


സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി നിരന്തരം ബന്ധം സ്ഥാപിച്ചശേഷം വിളിച്ചു വരുത്തുകയായിരുന്നു. അവിടെ കാത്തുനിന്ന യുവതിയുടെ സുഹൃത്തുക്കൾ ജിനുവിനെ സ്കൂട്ടറിൽ നിർബന്ധിച്ച് കയറ്റി ആളൊഴിഞ്ഞ കുളത്തിനരികിലെത്തിച്ച് മർദിക്കുകയും ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.


ജിനുവിന്റെ കൈയിലുണ്ടായിരുന്ന ഫോണും പിടിച്ചെടുത്തു. എസ്‌ബി‌ഐ യോനോ ആപ്പ് വഴി അക്കൗണ്ടിൽ നിന്ന് 10,000 രൂപ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും 2500 രൂപ ജിനു നിർബന്ധിച്ച് മറ്റൊരു മൊബൈൽ നമ്പറിലേക്ക് അയയ്ക്കുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ സൂര്യയെയും കൈലാസിനെയും കോടതി റിമാൻഡ് ചെയ്തു.

 Honeytrapped via Instagram; Young man beaten up, phone and money stolen, young woman and friend arrested.

സമൂഹമാധ്യമം വഴി പരിചയം;വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി, യുവതി അറസ്റ്റില്‍ #Kochi


 കൊച്ചി :യുവതിയോടൊപ്പമുള്ള അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതിനെ എതിർത്ത ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ച് അവശനാക്കിയ ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി പറവൂർ സ്വദേശി സഫ്ന അറസ്റ്റില്‍. കേൾക്കാനും സംസാരിക്കാനും കഴിയാത്തയാളെയാണു സഫ്ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തി വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത്.

ഹോട്ടലിലേക്ക് വരാൻ ആദ്യം വിസമ്മതിച്ച യുവാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുവരികയായിരുന്നു. മുറിയിൽ എത്തിയതോടെ സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ കുളിമുറിയിൽ ഒളിച്ചിരുന്ന സംഘങ്ങൾ ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി. സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി.

യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ്പ് വഴി ബാങ്കിലുള്ള പണം എടുക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതൽ പണമില്ലാതിരുന്നതിനാൽ വിജയിച്ചില്ല. ഇതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. 22നു വൈകിട്ട് 6.30നാണു കുറ്റകൃത്യം നടന്നത്. നട്ടെല്ലിനു പരിക്കേറ്റ യുവാവ് ചൊവ്വാഴ്ച പൊലീസിനു പരാതി നൽകി. ആംഗ്യഭാഷാ വിദഗ്ധൻ്റെ സഹായത്തോടെയാണ് പൊലീസ് യുവാവിൻ്റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് സഫ്നയുടെ കൂട്ടാളികളായ വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നിവരും കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിലായി. കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരൻ്റെ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതികളുടെ സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സഞ്ജു ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ചൊവ്വാഴ്ച രാത്രി ജോൺ രാഹുലിനെയും അമലിനെയും നഗരത്തിൽനിന്ന് പിടികൂടി. ബുധൻ പുലർച്ചെ കാക്കനാട്ടെ അപ്പാർട്ട്മെൻ്റിൽ നിന്നാണു സഫ്നയെയും ആനന്ദിനെയും അറസ്റ്റ് ചെയ്തത്.

ഇതിനിടയിലാണു സഞ്ജു ഒളിവിൽപോയത്. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്നോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു പരിശോധിക്കുന്നുണ്ട്.

കടവന്ത്ര എസ്എച്ച്ഒ മഹേഷ് കുമാർ, എസ്ഐമാരായ സിബി ടി. ദാസ്, ഹരീഷ്, എസ്.ഐമാരായ ടി.ആർ. രതീഷ്, ഐസിമോൾ, സീനിയർ സിപിഒമാരായ ടോബിൻ പ്രശാന്ത്, പി.എസ്. മനു, ടി.എസ്. ഷിബു, പി.എസ്. അനീഷ്, കെ. ഷിബു രാജ്, കെ.ആർ. രാജേഷ്, ജിതിൻ സദാനന്ദൻ എന്നിവരാണ്അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

 honey trap case gang arrested kochi

കണ്ണൂർ ചക്കരക്കല്ലിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; പതിനേഴുകാരി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. #Kannur

 


ചക്കരക്കൽ:
മച്ചേരി സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചു. സംഭവത്തിൽ 17 വയസ്സുകാരൻ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട് സ്വദേശിനിയായ 17 വയസ്സുകാരിയെയും ബന്ധുക്കളായ സി. മൈമുന, എ.കെ. അബ്ദുൾ കലാം, ഇബ്രാഹിം സജ്മൽ അർഷാദ് എന്നിവരെയും ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.


എസ്.ഐ.മാരായ അംബുജാക്ഷൻ, രഞ്ജിത്ത്, പ്രേമരാജൻ, എ.എസ്.ഐ. സ്നേഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ എ. ഷിജിൻ, നിസാർ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

 Attempt to extort money by trapping a youth in a honey trap in Chakkarakallu, Kannur; 4 people including a 17-year-old girl arrested.

സ്വര്‍ണവും പണവും തട്ടിയെടുത്ത ശേഷം സ്റ്റേഷനില്‍ വന്ന് വ്യാജപരാതി, ഇന്‍കംടാക്‌സ് ഓഫിസറെന്ന ഐഡി കാര്‍ഡുമായെത്തി വിലസല്‍; ശ്രുതിയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്... #Honey_Trap

 


കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ഹണി ട്രാപ്പ് കേസില്‍ പ്രതിയായ യുവതി ഇന്‍കംടാക്‌സ് ഓഫിസര്‍ ചമഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2021 ല്‍ ശ്രുതി ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഇന്‍കം ടാക്‌സ് സബ് ഇന്‍സ്‌പെക്ടറുടെ വ്യാജ ഐ ഡി കാര്‍ഡ് ട്വന്റിഫോറിന് ലഭിച്ചു. സ്റ്റേഷനില്‍ ജി ഡി ചാര്‍ജ്ജ് ചുമതലയില്‍ ഉണ്ടായിരുന്ന പോലീസുകാരന് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ശബ്ദ സന്ദേശവും ട്വന്റിഫോറിന് ലഭിച്ചട്ടുണ്ട്.

ശ്രുതി ചന്ദ്രശേഖരന്‍ മേല്‍പ്പറമ്പ് എസ് ഐ അരുണ്‍ മോഹനെതിരെ നടത്തിയ വ്യാജ ആരോപണങ്ങള്‍ അന്വേഷിച്ചതോടെയാണ് യുവതി മുന്‍പ് നടത്തിയ സമാന തട്ടിപ്പുകളും പുറത്ത് വന്നത്. 2021 ജൂണില്‍ കാസറഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിയ ശ്രുതി ഇന്‍കംടാക്‌സ് സബ് ഇന്‍സ്‌പെക്ടറെന്ന് സ്വയം പരിചയപ്പെടുത്തി. അതിന് വ്യാജമായി തയ്യാറാക്കിയ ഇന്‍കം ടാക്‌സ് ഓഫിസറുടെ തിരിച്ചറിയല്‍ രേഖയും പൊലീസുകാരെ കാണിച്ചു.

അയല്‍വാസിയ്‌ക്കെതിരെ യുവതി നല്‍കിയ പരാതി വ്യാജമെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ടെത്തി. മാത്രമല്ല ശ്രുതി ചന്ദ്രശേഖരന്‍ പ്രതിയെന്ന് ആരോപിച്ച വ്യക്തിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും വ്യക്തമായി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസുകാരനെയും യുവതി സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇതിനായി ശ്രുതി കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ശബ്ദസന്ദേശം  ലഭിച്ചു.

ശ്രുതി നല്‍കിയ വ്യാജ പരാതിയില്‍ കേസ് അന്വേഷിച്ച പൊലീസുകാരന്‍ നടപടി നേരിട്ടു. ഇദ്ദേഹത്തിന്റെ ശമ്പള വര്‍ധന തടഞ്ഞുകൊണ്ടുള്ള കേസ് ഇപ്പോഴും നടക്കുന്നുണ്ട്. യുവതിയ്ക്ക് പിന്തുണയുമായി സേനയ്ക്കുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നെന്നും ശ്രുതിയെ പിടികൂടിയാല്‍ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നുമാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0