കനത്ത ചൂടിന് ശമനം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് #YellowAlert

Post Image
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് നിലവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ നാളെ എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സംസ്ഥാനം കനത്ത ചൂടിനെ നേരിടുന്ന സാഹചര്യത്തിലാണ് ആശ്വാസമായി മഴ മുന്നറിയിപ്പെത്തുന്നത്. നിലവിൽ പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മലയോര ജില്ലകളിലും ഉയർന്ന പ്രദേശങ്ങളിലും സമാനമായ അവസ്ഥ തുടരുകയാണ്. മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ശമനമുണ്ടായേക്കാം.


Hashtags: #KeralaRain #YellowAlert #IMD #WeatherUpdate #Kerala
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0