UPI ഉപയോഗിക്കുന്നവർക്ക് വൻ പണി വരുന്നു, 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഇനി ഫീസ്! #UPIFee


ന്യൂഡൽഹി: സാധാരണ ജനങ്ങളുടെ ദൈനംദിന ഉപയോഗ സേവനമായ UPI -യിൽ നിന്നും കൈയിട്ടു വാരാൻ കേന്ദ്രം, വ്യക്തികൾ വ്യാപാരികളുമായി നടത്തുന്ന യു.പി.ഐ ഇടപാടുകൾക്ക് കേന്ദ്രം ഫീസ് നിശ്ചയിച്ച് രംഗത്ത്. 2000 രൂപക്ക് മുകളിലുള്ള ഇത്തരം പണമിടപാടുകൾക്ക് വ്യാപാരികളിൽനിന്ന് 0.4 ശതമാനം (മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക്-എം.ഡി.ആർ) ഫീസ് ഈടാക്കും. നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ആണ് ഇതുസംബന്ധിച്ച വ്യക്തത വരുത്തിയത്. ഒക്ടോബർ 15 മുതലാണ് ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.

പുതിയ നിരക്കുകൾ അനുസരിച്ച്, 3000 രൂപയുടെ ഇടപാടിന് 12 രൂപയും 50000 രൂപയുടെ ഇടപാടിന് 200 രൂപയും ഫീസ് ഈടാക്കും. 75,000 രൂപയോ അതിലധികമോ ഉള്ള ഇടപാടുകളിൽ പരമാവധി 300 രൂപയായിരിക്കും ഫീസ്. അതായത്, ഒരു ലക്ഷം രൂപയുടെ ഇടപാടിന് 400 രൂപക്ക് പകരം 300 രൂപ മാത്രം നൽകിയാൽ മതിയാകും. അതേസമയം, പ്രതിമാസം ഒരു ലക്ഷം രൂപ വരെ യു.പി.ഐ ക്യു.ആർ കോഡ് വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളെ ഈ നിരക്കിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ അവശ്യ സേവന മേഖലകളിൽ 2000 രൂപക്ക് മുകളിലുള്ള ഓരോ ഇടപാടിനും അഞ്ചുരൂപയായിരിക്കും നിരക്ക്. മൂലധന വിപണിയിലെ ഇടപാടുകൾക്ക് 0.02 ശതമാനമാണ് ഈടാക്കുക, ഇതും പരമാവധി 300 രൂപയിൽ ഒതുങ്ങും. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈ ഫീസ് ഈടാക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്ന് എൻ.പി.സി.ഐ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, വ്യക്തികൾ തമ്മിലുള്ള യു.പി.ഐ പണമിടപാടുകൾക്ക് പുതിയ നിരക്ക് ബാധകമല്ല എന്നാണ് ഇപ്പോൾ പറയുന്നത് എങ്കിലും ഭാവിയിൽ ഇതിനും ഫീസ് വരാൻ സാധ്യത ഏറെ ആണ്.

ഗൂഗ്ൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള ആപ്ലിക്കേഷൻ ദാതാക്കൾ ഇടപാടുകൾക്ക് പ്രത്യേക പ്ലാറ്റ്ഫോം ഫീസ് ചുമത്തരുതെന്നും നിർദേശമുണ്ട്. ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ റുപേ ഡെബിറ്റ് കാർഡ്, യു.പി.ഐ ഇടപാടുകളിൽ എം.ഡി.ആർ വേണ്ടെന്ന് വെച്ചിരുന്നു. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾ യു.പി.ഐയുടെ ആകെ ഇടപാടുകളുടെ നാല് ശതമാനം മാത്രമാണെന്നതിനാൽ ഭൂരിഭാഗം ഇടപാടുകൾക്കും പുതിയ നിരക്കുകൾ ബാധകമാകില്ല.


Hashtags: #UPI #DigitalPayment #India #PaymentGateway #MerchantFee #NPCI #FinancialNews #DigitalIndia #CashlessEconomy
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0