ആലക്കോട് വാടക ക്വാർട്ടേഴ്‌സിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. # ALAKODE


 ആലക്കോട്
:
ആലക്കോട് ടൗണിലെ വാടക ക്വാർട്ടേഴ്‌സ് മുറിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.  ഇരട്ടി കിളിയന്തറ സ്വദേശിയും ഇപ്പോൾ മാറ്ററയിൽ താമസക്കാരനുമായ പുത്തൻപുരയ്ക്കൽ എം. ബിജു മാനുവൽ (46) ആണ് മരിച്ചത്.   ആലക്കോട് ടൗണിലെ വിവിധ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു ബിജു.

ആലക്കോട് കെഎസ്ആർടിസി കവലയ്ക്ക് സമീപമുള്ള സിതാര വാടക ക്വാർട്ടേഴ്‌സിലാണ് ബിജു താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ബിജുവിനെ പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നപ്പോൾ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തി.

മൃതദേഹം രണ്ട് ദിവസത്തെ പഴക്കമുള്ളതാണെന്ന് സംശയിക്കുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 Employee found dead in rented quarters in Alakode.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0