Fire Cracker Bust എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Fire Cracker Bust എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൊയിലാണ്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ചു; വിദ്യാർത്ഥി ദാരുണമായി മരിച്ചു.# Firecrackers_Explode

 


കോഴിക്കോട്:
കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊരയങ്ങാട് തെരുവില്‍ അദ്വൈത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ഗുണ്ട് കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചാണ് അപകടം.

വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്നു. പൊട്ടിത്തെറിയെത്തുടർന്ന് അദ്വൈതിന്റെ നെഞ്ചിലേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായത്. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അദ്വൈതിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

Student Meets Tragic End as Firecrackers Explode During Vishu Celebrations in Koyilandy.


സ്കൂട്ടറിൽ കൊണ്ടുപോകുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്. #Vadakara

 


വടകര:
കീഴലിൽ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. അശ്വന്തിന് ഗുരുതര പരിക്കാണ്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച സ്കൂട്ടർ കത്തി നശിച്ചു.

Firecrackers exploded while being transported on a scooter.

ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം. #Malapuram# UDF_Celebrations


 
മലപ്പുറം: മലപ്പുറത്ത് വിജയാഘോഷത്തിനിടെ പടക്കം പൊട്ടിച്ച് യുഡിഎഫ് പ്രവർത്തകൻ ദാരുണമായി മരിച്ചു. ചെറുകാവ് സ്വദേശി ഇർഷാദ് (27) മരിച്ചു. കൊണ്ടോട്ടിയിലെ ചെറുകാവിലാണ് സംഭവം. പെരിയമ്പലം വാർഡ് 9-ൽ വിജയാഘോഷത്തിനിടെയാണ് അപകടം.

സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്കാണ് തീ പടർന്നത്. സ്കൂട്ടറിനടുത്തുണ്ടായിരുന്ന ഇർഷാദിന്റെ ശരീരത്തിലേക്ക് തീ പടർന്നു, ഗുരുതരമായ പരിക്കുകളോടെ അദ്ദേഹം മരിച്ചു.

A UDF worker died while bursting firecrackers during celebrations.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0