Driving License എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Driving License എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്... #Driving_License

 

 


സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വച്ചാണ് കുറച്ചത്. ബൈക്ക്, കാർ ലൈസൻസ് എടുക്കാൻ 200 രൂപയായിരുന്നു സർവീസ് ചാർജ് ഈടാക്കിയിരുന്നത്.

തുടക്കത്തിൽ 60 ഈടാക്കിയിരുന്ന ചാർജ് പിന്നീട് 200 ആയി ഉയർത്തുകയായിരുന്നു. ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിട്ടും ഉയർന്ന സർവീസ് ചാർജ് ഈടാക്കിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.

അതേസമയം, സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവിൽ വന്നു. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാം. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. സ്വന്തമായി പിവിസി കാര്‍ഡ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം.

ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ വെബ്സൈറ്റില്‍നിന്ന് ലൈസന്‍സ് ഡൗണ്‍ലോണ്‍ ചെയ്യണം. ഇത് ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ സൂക്ഷിക്കാം. ആവശ്യക്കാര്‍ക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം.

ലൈസന്‍സ് പാസായവര്‍ക്ക് പ്രിന്റഡ് ലൈസന്‍സ് കിട്ടുന്നതടക്കം കാലതാമസം നേരിട്ടിരുന്നു. ഈ പ്രശ്‌നം കൂടി പരിഹരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് കാത്ത് 5.23 ലക്ഷം ആളുകൾ, ടെസ്റ്റുമില്ല, പാസായാൽ കാർഡുമില്ല... #Kerala_News


 

 

പുതിയ ഡ്രൈവിങ് ലൈസന്‍സിനും നിലിവിലുള്ളത് പുതുക്കാനുമായി കാത്തിരിക്കുന്നവര്‍ 5.23 ലക്ഷം. ലൈസന്‍സ് എടുക്കാന്‍ കാത്തിരിക്കുന്നത് 2.91 ലക്ഷവും. നിലവിലെ അവസ്ഥയില്‍ ആറുമാസത്തിലേറെ കാത്തിരുന്ന് ടെസ്റ്റ് പാസായാലും ഉടന്‍ ലൈസന്‍സ് കിട്ടില്ല. ടെസ്റ്റ് പാസായ 1.44 ലക്ഷം പേര്‍ക്കും, ലൈസന്‍സ് പുതുക്കാന്‍ നല്‍കിയ 86,987 പേര്‍ക്കും ഇനിയും കാര്‍ഡ് ലഭിച്ചിട്ടില്ല.

ഡിജിറ്റല്‍ ലൈസന്‍സ് ഉപയോഗിക്കാം

ഡ്രൈവിങ് ടെസ്റ്റ് പാസായവര്‍ക്കും പുതുക്കാനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടവര്‍ക്കും ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഉപയോഗിക്കാം. ഡിജി ലോക്കര്‍, എം. പരിവാഹന്‍ മൊബെല്‍ ആപ്പുകളില്‍ ഇവ ലഭിക്കും.

ലൈസന്‍സ് ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഒരു ആര്‍.ടി.ഓഫിസിന് കീഴില്‍ 40 പേര്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ് ടെസ്റ്റ് എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഡ്രൈവിങ്ങ് സ്‌കൂളുകാരുടെ പ്രതിഷേധം ശക്തമായതോടെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഓഫീസര്‍ 40 ടെസ്റ്റുകള്‍ നടത്തുന്നതിലേക്ക് മാറ്റം വരുത്തുമെന്നും രണ്ട് ഓഫീസര്‍മാരുള്ള ഓഫീസുകളില്‍ 80 ലൈസന്‍സുകള്‍ ഇത്തരത്തില്‍ നല്‍കുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിക്കുകയായിരുന്നു.

പ്രതിദിനം അനുവദിച്ചിട്ടുള്ള 40 അപേക്ഷകരില്‍ പുതിയ 25 പേര്‍, പഴയ 10 പേര്‍, വിദേശത്ത് പോകുന്ന അഞ്ചുപേര്‍ എന്നിങ്ങനെയാണ് പുതിയ ക്രമീകരണം. വിദേശത്ത് പോകുന്ന അഞ്ചുപേര്‍ ഹാജരാകുന്നില്ലെങ്കില്‍ ലേണേഴ്സ് കാലാവധി കഴിഞ്ഞ അഞ്ച് പേരെ പരിഗണിക്കാം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് H എടുക്കല്‍ എന്ന ക്രമത്തിലാകും ടെസ്റ്റുകള്‍ നടക്കുകയെന്നായിരുന്നു നിര്‍ദേശം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0