കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. കേസിൽ മേയർ വി.വി. രാജേഷിനെ പ്രതിചേർത്തതായി റിപ്പോർട്ട്. മേയർ വി.വി. രാജേഷ്, കൗൺസിലർ ആർ. സുഗതൻ, നഗരസഭാ സെക്രട്ടറി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. വ്യാജരേഖ ചമച്ചതിനാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയിലാണ് നടപടി.
കൗൺസിലിൽ നിന്ന് വിവരാവകാശം വഴി ലഭിച്ച രജിസ്റ്റർ ബുക്കിലാണ് ആർ. സുഗതന്റെ വ്യാജ ഒപ്പ് എസ്.പി. ദീപക് കണ്ടെത്തിയത്. ഈ കൃത്രിമത്തിന് പിന്നിൽ മേയർ വി.വി. രാജേഷാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ദീപക് ആവശ്യപ്പെട്ടിരുന്നു.
മൂന്ന് കൗൺസിൽ യോഗങ്ങളിലാണ് സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതായി ഒപ്പിട്ടിരിക്കുന്നു. എന്നാൽ, ഫെബ്രുവരി മാസം മുതൽ സുഗതൻ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല എന്ന വസ്തുതയാണ് വ്യാജ ഒപ്പ് വിവാദത്തിന് ആധാരം.
നേരത്തെ കാപ്പ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ആർ. സുഗതനെ വീണ്ടും വ്യാജ ഒപ്പ് കേസ് കുരുക്കിലാക്കുന്നത്. ഈ കേസ് സുഗതന് മാത്രമല്ല, മേയർ വി.വി. രാജേഷിനും നഗരസഭാ ഭരണസമിതിക്കും വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Hashtags: #വ്യാജഒപ്പ്കേസ് #മേയർവിവിരാജേഷ് #കേരളരാഷ്ട്രീയം #പോലീസ്കേസ് #ആർസുഗതൻ #നഗരസഭ #MalayoramNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.