ബാങ്ക് പണിമുടക്ക്; വരുംദിവസങ്ങളില്‍ സേവനങ്ങള്‍ തടസ്സപ്പെടും, ഈ ഞായറാഴ്ച പ്രവർത്തി ദിവസം ആക്കി ആർബിഐ. #BankStrike

Post Image
ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്‌ (UFBU) സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ഉറപ്പായത്. സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് ആദ്യഘട്ട സമരം.

ഈ പണിമുടക്കിന് പുറമെ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനും പൊതുമേഖലാ ബാങ്ക് ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്. നാലാം ശനിയാഴ്ചയും ഞായറാഴ്ചയും പണിമുടക്ക് ദിവസങ്ങളും ചേരുമ്പോൾ ബാങ്കുകളുടെ പ്രവർത്തനം അഞ്ച് ദിവസത്തോളം പൂർണ്ണമായി തടസ്സപ്പെടാൻ സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി, വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27) ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി.

സെപ്റ്റംബർ 30-ലെ അർധവാർഷിക കണക്കെടുപ്പും ട്രഷറി ഇടപാടുകളും സമരത്തെ തുടർന്ന് പ്രതിസന്ധിയിലാകും. ഈ സാഹചര്യം നേരിടാൻ ധനമന്ത്രാലയം പ്രത്യേക വാർ റൂം തുറക്കാനും കറൻസി ചെസ്റ്റുകൾ, ക്ലിയറിങ് സെന്ററുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയുടെ പ്രവർത്തനം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പ്രധാന ശാഖകൾ തുറന്നു പ്രവർത്തിപ്പിക്കാനും മോണിറ്ററിങ് സമിതികളെ നിയോഗിക്കാനും തീരുമാനമായി.

ശാഖകൾ വഴി നേരിട്ടുള്ള സേവനങ്ങൾക്ക് തടസ്സം നേരിടുമെന്നതിനാൽ ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാനും ബാങ്കുകൾ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. എടിഎമ്മുകളിൽ ആവശ്യത്തിന് പണം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഡിജിറ്റൽ, എടിഎം സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.


Hashtags: #BankStrike #RBI #BankingNews #StrikeAlert #India #FinancialServices #PublicSectorBanks
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0