ന്യൂഡൽഹി: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതോടെ പൗരത്വം നഷ്ടമാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. പൗരത്വം നിർണയിക്കാനുള്ള അന്തിമ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നും, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് താനേ പൗരത്വം നഷ്ടപ്പെടുന്നതിന് കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി. ബിഹാർ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്‌ഐആർ) വിധിന്യായത്തിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.
എസ്‌ഐആറിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ കേൾക്കാൻ രൂപീകരിച്ച അത്‌ലറ്റ് ട്രൈബ്യൂണലുകളിലെ വാദം കേൾക്കൽ കാര്യക്ഷമമാക്കാൻ നടപടി തേടി പ്രസേൻജിത് ബോസ് നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിർണായകമായ ഈ വിധി പുറപ്പെടുവിച്ചത്.
ട്രൈബ്യൂണലുകൾക്ക് കീഴിൽ ഏകദേശം 34 ലക്ഷം അപ്പീലുകളാണ് തീർപ്പാകാതെ കിടക്കുന്നതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് റേഷൻ ലഭിക്കുന്നില്ലെന്നും ജാതി സർട്ടിഫിക്കറ്റുകൾ അനുവദിക്കാത്ത പ്രശ്നങ്ങളുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് വോട്ടർപട്ടികയിൽ നിന്നുള്ള ഒഴിവാക്കലിന്റെ പേരിൽ പൗരത്വം തീരുമാനിക്കപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയത്.
ഒഴിവാക്കപ്പെടുന്നവരുടെ പൗരത്വം തീരുമാനിക്കുന്നതിനായി കേന്ദ്ര സർക്കാരിന് കൈമാറേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും കോടതി നിർദേശിച്ചു. ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം പ്രസേൻജിത് ബോസ് നൽകിയ ഈ ഹർജിയും പരിഗണിക്കാനായി മാറ്റിവെച്ചിട്ടുണ്ട്.

Hashtags: #SupremeCourt #Citizenship #VoterList #IndianLaw #LegalVerdict #ElectionCommission #India
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.