കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി വ്യാപക പരാതി. ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലാണ് മരുന്നുകൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തറയിൽ കൂട്ടിയിട്ടിരിക്കുന്നത്. ഇത് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കൂട്ടിയിട്ടിരിക്കുന്ന മരുന്നുപെട്ടികളിൽ പലതും പൊട്ടിയ നിലയിലാണ്. പായ്ക്ക് ചെയ്ത പെട്ടികളിൽ നിന്നും ചില ഫ്ലൂയിഡ് കുപ്പികൾ പുറത്തേക്ക് വീണുകിടക്കുന്നത് അപകടാവസ്ഥ വർദ്ധിപ്പിക്കുന്നു. മരുന്നുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തപ്പോൾ നിലത്തു വീണതാണോ അതോ വരാന്തയിലൂടെ ഓടിനടക്കുന്ന എലിയോ മറ്റോ കടിച്ചു പുറത്തിട്ടതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്.
വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്ന ഈ മരുന്നുപെട്ടികൾക്കിടയിൽ ഇഴജീവികളുടെ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുപോലെ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. മരുന്നുപെട്ടികൾ കുന്നുകൂട്ടിയിട്ടിരിക്കുന്നതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്ട്രെച്ചറിലും വീൽചെയറിലും വാർഡുകളിലേക്ക് കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥ ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
സംഭവത്തിൽ ആരോഗ്യ വകുപ്പ് ഉടനടി അന്വേഷണം നടത്തണമെന്നാണ് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും ആവശ്യം. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കി ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നും ഇത്തരം അലംഭാവം ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്.

Hashtags: #KannurMedicalCollege #Medicines #HealthAlert #PublicSafety #KeralaHealth #MalayoramNews #HospitalNegligence #KeralaNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.