ബഹിരാകാശത്തേക്ക് ആദ്യ മലയാളി; ഡോ. അനിൽ മേനോന്റെ ചരിത്ര യാത്ര ഇന്ന് രാത്രി #AnilMenon

Post Image
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ച് ഡോ. അനിൽ മേനോൻ. യുഎസ് സ്പേസ് ഫോഴ്സ് കേണലായ അദ്ദേഹം ഇന്ന് രാത്രി ഇന്ത്യൻ സമയം 8.17ന് തന്റെ ചരിത്ര ദൗത്യത്തിനായി യാത്ര തിരിക്കും. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ് 29 ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ യാത്ര.

സോയൂസ് 2.1 എ റോക്കറ്റിലാണ് പേടകത്തെ വിക്ഷേപിക്കുന്നത്. റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിന്റെ സഹയാത്രികർ. രാത്രി 11.30 ഓടെ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് കവാടവുമായി ബന്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ – അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനിൽ‌ മേനോൻ ഏകദേശം എട്ട് മാസത്തോളം ബഹിരാകാശത്ത് കഴിയും. മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണെങ്കിലും, അദ്ദേഹത്തിന്റെ പിതാവ് ശങ്കരൻ മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്.

ഹാർവാഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ ഡോ. അനിൽ മേനോൻ സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറും എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Hashtags: #AnilMenon #MalayaliInSpace #ISSMission #SpaceExploration #KeralaPride #USSpaceForce #SoyuzMS29 #Astronaut
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0