ഉത്തരക്കടലാസ് മാറി നൽകി; ഒടുവിൽ തെറ്റ് സമ്മതിച്ച് സിബിഎസ്ഇ #CBSE_Answer_Sheet_Error

Malayoram News Image
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഉത്തരക്കടലാസ് മാറി നൽകിയതായി സമ്മതിച്ചു. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സിബിഎസ്ഇ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് അംഗീകരിച്ചത്.

ചോദ്യപേപ്പറിന്റെ പകർപ്പ് മാറി നൽകിയെന്നായിരുന്നു വിദ്യാർത്ഥികളായ സഞ്ജനയുടെയും വേദാന്തിന്റെയും പ്രധാന പരാതി. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ സിബിഎസ്ഇക്ക് നേരത്തെ അപ്പീൽ നൽകിയിരുന്നു.

കൈയക്ഷരത്തിലുൾപ്പെടെയുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരപേപ്പറിന്റെ ചിത്രങ്ങളുൾപ്പെടെ ദിവസങ്ങൾക്ക് മുമ്പ് തന്നെ വേദാന്ത് എക്‌സിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഈ വിദ്യാർഥിക്ക് നേരെ വ്യാപകമായ രീതിയിൽ സൈബറാക്രമണമുണ്ടായി. വേദാന്തിന്റെത് വ്യാജ പ്രൊഫൈൽ ആണെന്നും ഇയാൾ പാകിസ്താനിയാണെന്നും അടക്കമുള്ള പ്രചാരണങ്ങളാണ് സംഘപരിവാർ കേന്ദ്രങ്ങൾ സോഷ്യൽമീഡിയയിൽ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് സിബിഎസ്ഇയുടെ കുറ്റസമ്മതം. ഇതോടെ പരീക്ഷ നടത്തിപ്പിൽ വ്യാപക പിഴവ് വരുത്തി വിദ്യാർത്ഥികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ സിബിഎസ്ഇ ക്കെതിരെ വിമർശനം ശക്തമാവുകയാണ്.

വിദ്യാർത്ഥികളുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, സിബിഎസ്ഇ അവർക്ക് അവരുടെ യഥാർത്ഥ ഉത്തരക്കടലാസുകൾ കൈമാറി. ഇത് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.


Hashtags: #CBSE #AnswerSheetError #ExamResults #സിബിഎസ്ഇ #ഉത്തരക്കടലാസ് #പരീക്ഷാഫലം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0