കണ്ണൂർ: ശബരിമലയും ഗുരുവായൂരും പോലെ പ്രധാന തീർത്ഥാടന കേന്ദ്രമായി കൊട്ടിയൂർ ക്ഷേത്രത്തെ രണ്ടു വർഷത്തിനുള്ളിൽ ഉയർത്തുമെന്ന് സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. കൊട്ടിയൂർ ക്ഷേത്രത്തിൻ്റെയും പരിസര പ്രദേശങ്ങളുടേയും സമഗ്ര വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
കൊട്ടിയൂർ ദേവസ്വം ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മന്ദംചേരി നടപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടിയൂർ ഉത്സവത്തിന് മുൻ വർഷങ്ങളിലുണ്ടായ ഭക്തജനത്തിരക്ക് പരിഗണിച്ച്, സാധ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
നവീകരിച്ച പാർക്കിംഗ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയ ദേവസ്വം മന്ത്രിയെ സണ്ണി ജോസഫ് സ്വീകരിച്ചു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം ദേവസ്വം മന്ത്രി അഭ്യർത്ഥിച്ചു. അക്കര നടപ്പന്തൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ. വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൊട്ടിയൂരിൽ ദേവസ്വം ബോർഡിന്റെ സഹായത്തോടെ 11.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പഴയതും അപകടാവസ്ഥയിലുള്ളതുമായ ഇടുങ്ങിയ നടപ്പാലത്തിന് പകരമായാണ് അക്കരെ കൊട്ടിയൂരിലേക്ക് തീർത്ഥാടകർക്ക് എളുപ്പത്തിൽ എത്താൻ പുതിയ നടപ്പാലം നിർമ്മിച്ചത്.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ദേവസ്വം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ. ഗോകുൽ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Hashtags: #KottiyoorTemple #KeralaDevelopment #Pilgrimage #കൊട്ടിയൂർ #ദേവസ്വം #മുരളീധരൻ
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.