പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെൻ്റ് പാർക്ക് ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയം തന്നെ എന്ന് തെളിയിച്ചു. ഇന്ത്യൻ അസോസിയേഷൻ അമ്യൂസ്‌മെൻ്റ് പാർക്ക്‌സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്.
2000-ലാണ് സഹകരണ മേഖലയിൽ പാർക്ക് ആരംഭിച്ചത്. പ്രഥമ അംഗം ഐ.പി. ജയരാജനായിരുന്നു. ഇപ്പോൾ പി.വി. ഗോപിനാഥാണ് ചെയർമാനായി പ്രവർത്തിക്കുന്നത്. ഏതൊരു സ്ഥാപനത്തിൻ്റെയും തുടക്കം ലാഭത്തിലാകണമെന്നില്ല. 6.50 കോടി രൂപ സഞ്ചിത നഷ്ടത്തിലായിരുന്ന വിസ്മയ 2026 മാർച്ച് 31-ൻ്റെ ഓഡിറ്റ് പ്രകാരം ലാഭത്തിലായത് മറ്റൊരു വിസ്മയമാണ്.
22 സഹകരണ ബാങ്കിൽ നിന്നും പലിശ നൽകി ഡെപ്പോസിറ്റ് സ്വീകരിച്ചുകൊണ്ടാണ് പുതിയ പദ്ധതികൾ പലതും നടപ്പാക്കിയത്. ഇപ്പോൾ ഒരു ബാങ്ക് ഒഴികെ കൊടുത്തു തീർക്കാനുള്ള മറ്റ് ബാങ്കുകളുടെ പണം തിരിച്ചുനൽകി. ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് കാരണം. ഒപ്പം വിസ്മയയിൽ എത്തിച്ച വിനോദസഞ്ചാരികളും സഹകരണ ബാങ്കും സ്ഥാപനത്തിൻ്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനം തകരുകയല്ല, മുന്നേറ്റത്തിൻ്റെ പാതയിലാണ് എന്ന് വിസ്മയ അമ്യൂസ്‌മെൻ്റ് പാർക്ക് കൂടി തെളിയിച്ചിരിക്കുന്നു.
vismaya amusement park

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.