പയ്യന്നൂരിൽ അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാർ കത്തിക്കാൻ ശ്രമം #Kannur


കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വീണ്ടും അതിക്രമം. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാർ കത്തിക്കാൻ ശ്രമമുണ്ടായി. മാതമംഗലം പേരൂൽ സ്വദേശി എം.കെ.നാരായണൻ്റെ കാർ അക്രമികൾ പെട്രോള് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

കാർ ഭാഗികമായി കത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് നാരായണൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമായിരുന്നു.

ഇന്നലെ ടി പുരുഷോത്തമൻ എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന കാറിന് തീയിട്ടു. വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ടി പുരുഷോത്തമൻ ആരോപിക്കുകയും ചെയ്തു. 

 Attempt to burn the car of a supporter of V Kunhikrishnan

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0