പുതിയ ചരിത്രം; 'ആർട്ടെമിസ് 2' ദൗത്യസംഘം സുരക്ഷിതമായി തിരിച്ചെത്തി. #California_Artemis 2

 


കാലിഫോർണിയ:
ചാന്ദ്ര ദൗത്യം പൂർത്തിയാക്കിയ ആർട്ടെമിസ് സംഘം ഭൂമിയിലേക്ക് മടങ്ങി. കാലിഫോർണിയയ്ക്ക് സമീപമുള്ള ശാന്തസമുദ്രത്തില്‍ ഓറിയോൺ ബഹിരാകാശ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തു. പ്രോട്ടോക്കോളുകൾ പാലിച്ചതിന് ശേഷം അവരെ ഹെലികോപ്റ്റർ വഴി സുരക്ഷിതമായി കപ്പലിലേക്ക് മാറ്റി. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം ചന്ദ്രനെ ചുറ്റുക എന്ന ചരിത്ര നേട്ടവുമായി നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങി. മൊത്തം 1.1 ദശലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ച ശേഷം ആർട്ടെമിസ് സംഘം ഭൂമിയിലേക്ക് മടങ്ങി.

ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം ആറ് മണിയോടെയാണ് കാലിഫോർണിയയ്ക്ക് സമീപമുള്ള ശാന്തസമുദ്രത്തില്‍ നാലംഗ സംഘത്തോടൊപ്പം ബഹിരാകാശ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. അമേരിക്കയിൽ നിന്നുള്ള റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, കനേഡിയൻ പൗരൻ ജെറമി ഹാൻസെൻ എന്നിവർ സംഘത്തിലുണ്ട്. യാത്രക്കാർ സുരക്ഷിതരാണെന്ന് ലഭിക്കുന്ന വിവരം. 

ഭൂമിയില്‍ നിന്ന് ഏറ്റവും ദൂരം യാത്ര ചെയ്ത മനുഷ്യനെന്ന ചരിത്ര നേട്ടമാണ് ഈ ദൗത്യ സംഘം ഇന്ന് രാവിലെ വിജയകരമായി പൂർത്തിയാക്കിയത്. നാല് പേരെയും രാവിലെ 7.03 ന് ബഹിരാകാശ പേടകത്തിൽ നിന്ന് പുറത്തിറക്കി. നാസ പ്രത്യേകം നിയോഗിച്ച ഒരു കപ്പലിന്റെയും ചെറിയ ബോട്ടുകളുടെയും സഹായത്തോടെയാണ് ദൗത്യ സംഘത്തെ പുറത്തെത്തിച്ചത്.

 New history; 'Artemis 2' mission team returns safely.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0