മറയൂരിൽ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;അലക്കുന്നതിനിടെ കാലിൽ വള്ളി ചുറ്റിയെന്ന് കരുതി; നോക്കിയപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ #Idukki

 


ഇടുക്കി:മറയൂർ ആനക്കൽപെട്ടി ചിന്നവരയിൽ കനാലിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ്, അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ ചുറ്റി. ചിന്നവര സ്വദേശി പ്രേമ രാജുവിൻ്റെ കാലിലാണ് മൂർഖൻ ചുറ്റിയത്. കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൂർഖൻ ചുറ്റി കിടക്കുന്നത് കണ്ടത്.

ഉടൻ കനാലിൽനിന്ന് കയറിയതോടെ മൂർഖൻ പിടിവിട്ട് സമീപത്തെ ആൾത്താമസം ഇല്ലാത്ത വീടിൻ്റെ അടിത്തറയിലെ കല്ലിനിടയിൽ കയറി. സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂരിൽ നിന്ന് ആർആർടി സംഘമെത്തി പാമ്പിനെ പിടികൂടി ചിന്നാർ വനത്തിൽ തുറന്നു വിട്ടു.

 While washing clothes, she thought a twig was wrapped around her leg; when she looked, she saw a cobra! Housewife narrowly escaped in Marayoor

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0