കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പുളിയാവ് അരീക്കുണ്ടിൽ സ്വദേശിയായ അൻസാർ, ഭാര്യ സാക്ക, ഇളയ സഹോദരന്റെ മകൾ ഈസ മറിയം എന്നിവരാണ് മരിച്ചത്. അൻസറിന്റെ സഹോദരൻ ഹനീഫയുടെ മകളാണ് ഈസ മറിയം. വസ്ത്രങ്ങൾ കഴുകാൻ പോയതായിരുന്നു ഇവർ. അതേസമയം, കുളിക്കുന്നതിനിടെ കുട്ടി വെള്ളത്തിൽ വീണു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൻസറും ഭാര്യയും മുങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. മയ്യഴി പുഴയുടെ ഭാഗമായ വേവാട്ടിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മൃതദേഹങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എംഎൽഎ ഇ കെ വിജയൻ, സിപിഐ എം ജില്ലാസെക്രട്ടറി പി മോഹനൻ, യുഡിഎഫ് സ്ഥാനാർഥി കെ എം അഭിജിത്ത്, മുഹമ്മദ് ബംഗ്ലത്ത്, സൂപ്പി നരിക്കാട്ടേരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ അഹമ്മദ് പുന്നക്കൽ, വാളത്തിൽ കുഞ്ഞമ്മദ് മാട്ട് ജനപ്രതിനിധികൾ എന്നിവരും സ്ഥലത്തുണ്ട്.
3 members of a family drown in river.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.