വോട്ടെടുപ്പ് പ്രമാണിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ്;ഏപ്രിൽ 9-ന് സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി #Thiruvananthapuram


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഐടി, പ്ലാൻ്റേഷൻ, നിർമ്മാണ മേഖലകൾ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വ്യവസായങ്ങൾക്കും ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്ടിൻ്റെ പരിധിയിലെ സ്ഥാപനങ്ങൾക്കും നിർദ്ദേശം ബാധകമാണ്.

വോട്ട് രേഖപ്പെടുത്തുന്നതിനായി നല്‍കുന്ന ഈ അവധിയുടെ പേരിൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നും ജോലി ചെയ്യുന്ന മണ്ഡലത്തിന് പുറത്ത് വോട്ടുള്ള ദിവസവേതന-കരാർ തൊഴിലാളികൾക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത ജോലി സാഹചര്യമുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും ലേബർ കമ്മിഷണറേറ്റ് തൊഴിലുടമകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

 Paid holiday in the state on April 9; Labor Commissioner's order in view of the polls

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0