കണ്ണൂർ: പാപ്പിനിശ്ശേരിയിൽ മരപ്പൊടി നിർമാണ ഫാക്ടറിക്ക് തീ പിടിച്ച് കോടികളുടെ നഷ്ടം. പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തിയിൽ ചമ്പക്കര പ്ലൈ ആൻ്റ് ബയോ ഫ്യൂവൽ സെന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ വൻ തീപിടുത്തമുണ്ടായത്. കണ്ണൂർ, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.വലിയ ബോയിലറുകളിൽ ഉപയോഗിക്കുന്ന മരപ്പൊടി ഉണ്ടാക്കുന്ന ഫാക്ടറികളാണ് ഇന്ന് പുലർച്ചെ 2.53 മണിക്ക് തീ പിടിച്ചത്.
സ്ഥാപനത്തിന് തൊട്ടടുത്ത് താമസിക്കുന്ന പാർട്ണർമാരിലൊരാളായ പ്രദീപ് ആണ് പുക പടരുന്നത് കണ്ടത് ഉടന്‍ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തുമ്പോഴേക്കും തീ ആളിപടർന്നിരുന്നു. കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ കെ രാജീവൻ, ജിബി ഫിലിപ്പ്, സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ജോണി തുടങ്ങി 25 ഓളം സേനാംഗങ്ങൾ ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.സംഭവമറിഞ്ഞ് കെ വി സുമേഷ് എംഎല്‍എ സ്ഥലം സന്ദർശിച്ചു.വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ, എസ്ഐ വി ആർ അരുൺ, എസ്ഐ അജയൻ തുടങ്ങിയവർ പങ്കെടുത്തു.
Fire breaks out at wood powder manufacturing factory

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.