തളിപ്പറമ്പ്: ചപ്പാരപ്പടവിലെ ജാസിറി (24)നെയാണ് രക്ഷപ്പെടുത്തിയത്. കീറിൻ്റെ കത്ത് അബ്ദുൾബാരിയുടെ വീട് കിണർ വൃത്തിയാക്കാൻ ഇറങ്ങുകയായിരുന്നു ജാസിർ.കരയിലെ പിടിവിട്ട് ജാസിർ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർ ആൻ്റ് റസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശ്രീഹരി നാരായണൻ്റെ നേതൃത്വത്തിൽ എത്തിയ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ പ്രവീൺ,ഫയർ റസ്‌ക്യൂ ഓഫീസർ, ലിഗേഷ് എന്നിവർ കിണറ്റിലിറങ്ങി ജാസിറിനെ കയർ, സ്‌ട്രക്‌ചർ, നെറ്റ് എന്നിവ ഉപയോഗിച്ചു മറ്റു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു.
സേനയുടെ ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.സേനാംഗങ്ങളായ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ (ഡ്രൈവർ) വിജയ്, ഷജിൽ, അഭിനവ്, രാഹുൽ, ഹോം ഗാർഡ് മാരായ അനൂപ്, രവീന്ദ്രൻ, ഫയർമാൻ ട്രെയിനികളായ ശ്യാംദേവ്, അമൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Firefighters rescue young man who fell into well.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.