വിവാഹ വാഗ്ദാനം നൽകി 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പുരോഹിതൻ അറസ്റ്റിൽ. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസിസ്റ്റന്റ് വികാരി, സുൽത്താൻ ബത്തേരി, മണിവയൽ, ഉപ്പുവീട്ടിൽ സ്വദേശി അഖിൽ ജോഷി (33) നെ കേളകം പോലീസ് ഇൻസ്പെക്ടർ ഇതിഹാസ് താഹ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ മാസം 13 ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിലായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നതതല ഇടപെടൽ ഉണ്ടായെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചതിനെ തുടർന്ന് പോലീസ് പുരോഹിതനെ അറസ്റ്റ് ചെയ്തു. സംഭവം വിവാദമായി. പോക്സോ കേസിലെ വിവിധ വകുപ്പുകൾ, ബിഎൻഎസ് വകുപ്പുകൾ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Priest arrested for raping 17-year-old girl on promise of marriage.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.