പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. # Asha_Bhosle


മുംബൈ:
പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‍ലെ അന്തരിച്ചു. 92 വയസായിരുന്നു. അന്തരിച്ച ഗായിക ലത മങ്കേഷ്കറുടെ സഹോദരിയാണ്. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍  ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  800ലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2008ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.1933 സെ­പ്­റ്റംബര്‍ 8നാണ് പ­ണ്ഡി­റ്റ് ദീ­ന­നാ­ഥി­ന്റെ നാ­ലു മ­ക്ക­ളില്‍ ഒ­രാളായി ആശയുടെ ജനനം. മ­ജ്­ഹാ ­ബാല എ­ന്ന മ­റാ­ത്തി സി­നി­മ­യി­ലാ­ണ് ആ­ശ ആ­ദ്യ­മാ­യി പാ­ടി­യ­ത്. 1952 ലെ സം­ഗ് ­ദില്‍ എ­ന്ന ചി­ത്ര­ത്തോ­ടു കൂ­ടി ആ­ശ ഒ­രു ഗാ­യി­ക­യാ­യി ആരാധകരുടെ മ­ന­സ്സില്‍ പ്ര­തിഷ്ഠ നേ­ടി. അ­തി­നു ശേ­ഷം ബി­മല്‍ റോ­യി­യു­ടെ പ­രി­ണീ­ത, രാ­ജ്­കു­മാ­റി­ന്റെ ബൂ­ട്ട് പോ­ളി­ഷ് തുട­ങ്ങി ചി­ത്ര­ങ്ങ­ളിലെ ഗാനങ്ങളിലൂടെ ആശ ബോളിവുഡിൽ തന്‍റെ കസേരയുറപ്പിച്ചു.

 Famous singer Asha Bhosle passes away.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0