കോഴിക്കോട്: പേരാമ്പ്രയിലെ വിവാഹ വീട്ടിൽ വെച്ച് ബാലികയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും. നാദാപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് .
പേരാമ്പ്ര കൽപ്പത്തൂർ തട്ടാൻ കണ്ടി കോളനിയിൽ ദാമോദരൻ( 62 )എന്ന ആളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ മേനോൻ ശിക്ഷിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ അഞ്ചാം പീടികയിലെ കല്യാണപ്പന്തലിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അക്രമിച്ചെന്നാണ് കേസ്.
വിദ്യാർത്ഥിനി വിവരം സ്കൂൾ അധ്യാപികയെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ ഹെഡ് മാസ്റ്റർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കുട്ടിയുടെ വീട്ടിൽ പൊലീസ് എത്തി മൊഴി എടുക്കുകയും ചെയ്തു. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണം നടത്തിയത് സബ് ഇൻസ്‌പെക്ടർ കെ.സജി അഗസ്റ്റിൻ, എസ്.ഐ.എസ്.ഐ.ശ്രീജ എന്നിവരാണ്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 9സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. 14രേഖകൾ ഹാജറാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Sexual assault at a wedding venue in Perambra; Six years rigorous imprisonment and a fine of Rs. 10,000 in a POCSO case

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.