KL 07 DF 3177: അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് #Kochi

 


കൊച്ചി:വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ പൊലീസ് നിർദ്ദേശം നൽകി.

അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL 07 DF 3177 നമ്പർ ആംബുലൻസിന് ജനങ്ങൾ വഴിയൊരുക്കി സഹകരിക്കാനാണ് പൊലീസ് സംഘത്തിൻ്റെ നിർദ്ദേശം. അവയവങ്ങളുമായുള്ള യാത്ര പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പൊലീസ് നീക്കം.

ഇടപ്പള്ളി- വൈറ്റില വഴി കുണ്ടന്നൂർ, മിനി ബൈപ്പാസ് - തൃപ്പൂണിത്തുറ- പുത്തൻകാവ്- ഏറ്റുമാനൂർ- കോട്ടയം - വെഞ്ഞാറമൂട്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കാണ് അവയവങ്ങൾ. എത്തിക്കുന്നത്.

വൈകുന്നേരം ഏഴുമണിക്കാണ് ഇടപ്പള്ളി ആശുപത്രിയിൽ നിന്ന് ആംബുലൻസ് യാത്ര തിരിച്ചത്. വഴിയില്‍ ട്രാഫിക് പൊലീസും പൊലീസും ഗതാഗത ക്രമീകരണം നടത്തിയിട്ടുണ്ട്.

Organ donation of brain-dead Alyn Sherin police direction public clear way ambulance 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0