കാസര്‍ഗോഡ്: നിർത്തിയ മണ്ണുമാന്തി യന്ത്രത്തിനടിയിൽ നിന്ന് വയോധികൻ്റെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാട് സ്വദേശി സുരേന്ദ്ര മോഹനൻ(63) ആണ് മരിച്ചത്. കാസര്‍ഗോഡ് സുബ്രഹ്മണ്യൻ കോവിലിൻ പരിസരത്തെ നിർമ്മാണം നടക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സുരേന്ദ്ര മോഹനന് മറവി രോഗമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു മോഹനനെ കാണാതായത്. മകൻ അന്വേഷിച്ച് ഇറങ്ങിയപ്പോൾ, മാവുങ്കലിൽവച്ച് കണ്ടതായി നാട്ടുകാർ പറഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ തറവാടിന് സമീപം മണ്ണുമാന്തി യന്ത്രത്തിനടിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Body of elderly man found under parked jcb

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.