വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം #Malappuram


 മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്ന് ഒരു യുവാവ് ദാരുണമായി മരിച്ചു. യുവാവ് വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു . മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ലു വട്ടപ്പറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടം. ഓടുമേഞ്ഞ വീടായതിനാൽ കമ്പികൊണ്ട് നിർമ്മിച്ച ഒരു സ്റ്റാൻഡിന് മുകളിലാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചിരുന്നത്. ടാപ്പ് തുറന്ന് പുറത്ത് ഈ വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനിടെയാണ് അപകടം. സ്റ്റാൻഡിന്റെ കമ്പി ദ്രവിച്ചതിനെ തുടർന്ന് ടാങ്ക് യുവാവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0