തളിപ്പറമ്പ്: ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച സ്ലാബ് തകർന്ന നിലയിൽ നിത്യേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് അപകടം പതിയിരിക്കുന്നത്. ഇരുമ്പ് കമ്പി പുറത്ത് കാണത്തക്ക രീതിയിലാണ്.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം നടക്കുന്നത് പൂക്കോത്ത് നടയിലാണ്.ആയിരക്കണക്കിന് ജനങ്ങൾ ഈ ദിവസങ്ങളിൽ എത്തിച്ചേരും. അവർക്കൊക്കെ ഭീഷണിയായി മാറിയിരിക്കുകയാണ് തകർന്ന ഈ കോണ്‍ക്രീറ്റ് സ്ലാബ്.ഉത്സവത്തിന് കൊടിയേറാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് കാൽ നടയാത്രക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Pookkoth nada

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.