കുഞ്ഞു മാലാഖ ഇനി ഓർമ്മ;ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം #Alin_Sherin


 പത്തനംതിട്ട: മസ്തിഷ്ക മരണ ശേഷം അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുആലിന് യാത്രാമൊഴി നൽകി കേരളം.

നെടുങ്ങാടപ്പള്ളി സെൻറ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചു.

വീട്ടിലും പളളിയിലുമായി ആയിരങ്ങള്‍ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അവയവദാനത്തിൽ തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി പറഞ്ഞു. ആലിന് അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിൻ്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് എന്ന് കമൽഹാസൻ എംപിയും പറഞ്ഞു.

 Alin Sherin's funeral

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0